അമ്മ മരിക്കുന്നതുവരെ എനിക്കു ദൈവവിശ്വാസമുണ്ടായിരുന്നില്ല. ഒരു പിടിവള്ളി ഇല്ലാതാവുന്പോഴാണ് ദൈവത്തെ വിളിച്ച് പോവുന്നത്.
അമ്മ എന്റെ എല്ലാമായിരുന്നു. രണ്ട് പെണ്‍കുട്ടികളും ഞാനുമായിരുന്നു അമ്മയ്ക്ക്. എന്നോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു.
അമ്മ പോയപ്പോള്‍ ആകെ തകര്‍ന്ന് പോയി. ആ സമയത്ത് സുഹൃത്തിനൊപ്പം മൂകാംബികയിലേക്ക് പോയിരുന്നു. അവിടെ പോയപ്പോള്‍ എനിക്ക് സമാധാനം കിട്ടി.
ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. ഇതുവരെ കണ്ടിട്ടില്ല. എന്നിലൊരു ഭീരുത്വമുണ്ടെന്ന് എനിക്ക് മനസിലായി. ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം എന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്.
ഞാന്‍ ഭീരുവല്ലെന്നാണ് അച്ഛന് പറയാറുള്ളത്. അമ്മയുടെ മരണശേഷം ഞാനും ചാരി. എനിക്ക് വേറെ എവിടെയും ചാരാനുണ്ടായിരുന്നില്ല. -വിജയരാഘവൻ