തിരുവനന്തപുരം: എ.കെ.ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
മുപ്പത് വെള്ളിക്കാശിന് യൂദാസ് ഒറ്റിക്കൊടുത്ത ദിവസമാണിന്ന്. ആ ദിവസത്തില്‍ പലതും സംഭവിക്കും. അതില്‍ ഒരു കാര്യം മാത്രമാണിതെന്നും സുധാകരന് പറഞ്ഞു.
എ.കെ.ആന്റണിയുടെ മകന് എന്നതിലപ്പുറത്ത് അനിലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസിനുവേണ്ടി ജാഥ സംഘടിപ്പിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ല.
രാജ്യത്തെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് മോചനം നേടുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ആരാണ് വഞ്ചിതരാകുന്നതെന്ന് സ്വയം ചിന്തിക്കേണ്ട കാര്യമാണ്. ജനം എല്ലാം വിലയിരുമെന്നും സുധാകരന് പ്രതികരിച്ചു.