ജോധ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ട് കുട്ടികളുടെ അമ്മയായ മുപ്പതുകാരിയെ വീടിന് സമീപം താമസിക്കുന്ന ഷക്കൂര്‍ എന്നയാള്‍ മാനഭംഗം ചെയ്യുകയും പിന്നീട് രാസവസ്തുക്കള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
40 ശതമാനം പൊള്ളലേറ്റ യുവതി ജോധ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ പറഞ്ഞു.