കണ്ണൂര്‍: വഴിത്തര്‍ക്കത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു.
കോളയാട് മീനചൂടിലെ ശൈലജ, മകന് അഭിജിത്ത്, മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പരാതി.
ശൈലജയെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മക്കള്‍ക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയിലുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.