നടന്, അവതാരകന് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് മിഥുന് രമേശ്. മിനിസ്ക്രീനില്‍ അഭിനേതാവായാണ് താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സിനിമയിലെത്തുകയായിരുന്നു.
എന്നാല്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകനായതോടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ടവനാകുന്നത്.
മലയാളം ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി.
ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്.
ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാര്ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം. ഈ ഷോയുടെ അവതാരകനായതോടെയാണ് മിഥുന് രമേശ് മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുന്നത്.
അടുത്തിടെ താരം ബെല്‍സ് പാള്‍സി രോഗബാധിതനായിരുന്നു. ഈ രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്.
ഇതോടെ ആരാധകര്‍ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ മിഥുന് വീണ്ടും ജോലിയില്‍ സജീവമാകുകയും ചെയ്തിരുന്നു.
അതേ സമയം ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മലയാളത്തിന്റെ യുവ നടന് ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ് മിഥുന് രമേശ്.
ഉണ്ണി മുകുന്ദന് നായകനായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണിയുമായുണ്ടായ വിവാദത്തെകുറിച്ചും മിഥുന് രമേശ് സംസാരിച്ചിരുന്നു.
ഉണ്ണി മുകുന്ദന് തന്റെ ഒരു സഹോദരന് ആണെന്നും ഉണ്ണിയുടെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം മല്ലുസിംഗില് ഉണ്ണിക്ക് സൗണ്ട് കൊടുത്തത് താനാണെന്നും മിഥുന് പറയുന്നു.
ഉണ്ണിയുമായി അന്ന് തൊട്ടുള്ള ബന്ധമാണ്. നമ്മുടെ പടം ചെയ്യുന്ന സമയത്ത് ബ്രോ വന്ന് അഭിനയിക്കണമെന്നും തന്റെ ഒപ്പം ബ്രോയെ അഭിനയിപ്പിക്കണമെന്നും എപ്പോഴും പറയുന്ന ആളാണ് ഉണ്ണി.
തുടര്‍ന്നാണ് ഷെഫീക്കിന്റെ സന്തോഷത്തില്‍ അത് സംഭവിച്ചത്. ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാന്‍ കണ്ടതാണെന്ന് ബാലയുടെ വിവാദമുണ്ടായ സമയത്തൊക്കെ പലതവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഈ പറയുന്ന ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒക്കെയാണ് ആ പടം ചെയ്തത്. പരസ്പരമുള്ള സൗഹൃദത്തിന്റെ പേരില്‍ ചെയ്ത സിനിമയാണത്.
അത് കഴിയുമ്പോള്‍ നമുക്ക് വരുന്ന ചില തെറ്റായ വിചാരങ്ങള്‍ ആയിരിക്കും നമ്മുടെ ഇടയില്‍ വഴക്കുകളുണ്ടാക്കുന്നതെന്നും മിഥുന് പറയുന്നു.