ലക്നോ: ജീവിതത്തിന്റെ തുടക്കം തന്നെ കല്ലുകടിയോ? വരനൊപ്പം വിവാഹ മണ്ഡപത്തിൽ ഇരിക്കുന്നതിനിടെ വധുവിന്റെ വക വെടിക്കെട്ട് പ്രകടനം.
എല്ലാവരേയും ഞെട്ടിച്ചായിരുന്നു വിവാഹത്തിനിടെ യുവതി വെടിയുതിർത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചു. യുപിയിലെ ഹത്രസ് ജില്ലയിലുള്ള സലംപുരിലാണ് സംഭവം.
വധുവരൻമാർ സ്റ്റേജിലിരിക്കുന്പോൾ തൊട്ടടുത്തു നിൽക്കുന്ന ആൾ വധുവിന്റെ കൈയിലേക്കു തോക്ക് നൽകുകയായിരുന്നു.
തുടർന്നാണു തോക്ക് മുകളിലേക്കുയർത്തി വധു നാല് തവണ വെടിയുതിർത്തത്. വെടിപൊട്ടുമ്പോൾ നിശബ്ദനായി ഇരിക്കുന്ന വരനേയും വീഡിയോയിൽ കാണാം. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.