കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവയ്പ് സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ച കൊണ്ട് എന്‍ഐഎ ശേഖരിച്ചത് പ്രതി ഷാരൂഖ് സെയ്ഫിയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍.
കേസിന്റെ തീവ്രവാദസ്വഭാവം തുടക്കത്തിലെ മനസിലാക്കിയുള്ള അന്വേഷണമാണ് എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നത്.
കേരള പോലീസ് അഞ്ച് ദിവസമായി പ്രതിയെ ചോദ്യം ചെയ്യുകയാണെങ്കിലും പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങളും ഡല്‍ഹി ബന്ധവും ഉള്‍പ്പെടെ എന്‍ഐഎ ഡിഐജി കാളിരാജ് മഹേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കണ്ടെത്തിയത്.
കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലുകളും കേരള പോലീസ് നല്കിയ റിപ്പോര്‍ട്ടും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നിലാണ്. ഡല്‍ഹി സ്വദേശിയായ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാകും മുന്‍പുതന്നെ പ്രതിയെക്കുറിച്ചുള്ള സമഗ്ര വിവരം എന്‍ഐഎ ശേഖരിച്ചുകഴിഞ്ഞിരുന്നുവെന്നാണു വിവരം.
അതീവ ഗൗരവത്തോടെയാണ് ട്രെയിന്‍ തീവയ്പ് കേസ് തുടക്കം മുതല്‍ എന്‍ഐഎ അന്വേഷിച്ചത്. കേരള പോലീസിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ കണ്ടെത്താന്‍ സ് തുടക്കം മുതല്‍ ഉദ്യോഗസ്ഥര്‍ക്കായി.
ഡല്‍ഹി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി ഷാരൂഖിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. നാട്ടില്‍ ശാന്തനായി പെരുമാറിയിരുന്ന ഷാരൂഖ് കുറ്റകൃത്യം ചെയ്തത് ഐഎസ് ആശയങ്ങളില്‍ സ്വയം പ്രചോദിതനായോ, മറ്റാരുടെയെങ്കിലും പ്രേരണലഭിച്ചതുകൊണ്ടോ ആണോ എന്നകാര്യം മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇതിന് വിശദമായ അന്വേഷണത്തിന് എന്‍ഐഎയെ ചുമതലപ്പെടുത്താനാണ് സാധ്യത.
തീവ്രവാദികളുടേതായ രീതി!
തീവ്രവാദക്കേസുകളില്‍ പിടിയിലാകുന്നവരുടെ സ്വഭാവരീതികളും ശരീരഭാഷയുമാണു ഷാരൂഖിനുള്ളതെന്നു വിലയി രുത്തൽ. സ്വയം കുറ്റം സമ്മതിക്കുക, ആസൂത്രണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നു കഴിയാവുന്നത്ര സമയം ഒഴിഞ്ഞുമാറുക എന്നതാണ് രീതി.
ഷൊര്‍ണൂരില്‍നിന്നു പെട്രോള്‍ വാങ്ങുകയും അവിടെ 15 മണിക്കൂറോളം തങ്ങുകയും ചെയ്തത് പോലീസിന് ലഭിച്ച നിര്‍ണായക വഴിത്തിരിവായി. ഇവിടെ ഇത്രസമയം ഷാരൂഖ് എന്ത് ചെയ്യുകയായിരുന്നു, എവിടെ താമസിച്ചു, കേരളത്തില്‍ ആദ്യമായി വരികയാണെന്ന് എന്തിന് പറഞ്ഞു തുടങ്ങിയ ചോദ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് അന്വേഷണസംഘം നടത്തുന്നത്.
ഷൊര്‍ണൂരില്‍ എത്തി റെയില്വേസ്റ്റേഷന് സമീപമുള്ള പെട്രോള്‍ പമ്പ് ഒഴിവാക്കി ഒരുകിലോമീറ്റര്‍ അകലെയുള്ള പമ്പില്‍ എത്തി പെട്രോള്‍ വാങ്ങിയതിലൂടെതന്നെ വലിയ ആസൂത്രണം സംഭവത്തില്‍ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനു മുന്‍പ് ്പരമാവധി ഉത്തരങ്ങള്‍ പോലീസിന് ലഭിക്കേണ്ടതുണ്ട്.