ചാത്തന്നൂർ: കെഎസ്ആർടിസി ഡിപ്പോകളിൽ ഉച്ചഭാഷിണി അനൗൺസ്മെന്റിന് വേണ്ടിയുള്ള ലൗഡ്സ്പീക്കർ സിസ്റ്റത്തിനും എല്‍ഇഡി ടിവിക്കും കോര്‍പ റേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 14നകം അംഗീകൃത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ടെൻഡറിൽ പങ്കെടുക്കാം.
കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുടെ പുതിയ ബസുകളെത്തുന്നതോടൊപ്പം കെഎസ്ആർടിസി ബസ് സ്റ്റേഷുകളും നവീകരിക്കുകയാണ്.
കെഎസ്ആർടിസി യുടെ ദീർഘ ദൂര സർവീസുകളും വരുമാനമുള്ള സർവീസുകളുമായ 34 റൂട്ടുകൾ കെ സ്വിഫ്റ്റിന് കൈമാറിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഡിപ്പോകളും മറ്റ് സൗകര്യങ്ങളുമാണ് കെ സ്വിഫ്റ്റും ഉപയോഗിക്കുന്നത്.
കെ സ്വിഫ്റ്റിന് കൂടുതൽ ബസുകൾ തൊട്ടടുത്ത ആഴ്ചകളിൽതന്നെയെത്തും. അതോടെ കെഎസ്ആർടിസിയുടെ കൂടുതൽ റൂട്ടുകളും കെ സ്വിഫ്റ്റിന് കൈമാറും.
ഇതോടനുബന്ധിച്ച്ഡിപ്പോകള്ക്കെല്ലാം ഏകീകൃത നിറം നല്‍കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പമാണ് ലൗഡ് സ്പീക്കറും എല്‍ഇഡി ടിവിയും സ്ഥാപിക്കുന്നത്.
കോര്‍പറേഷനെ സംബന്ധിച്ച വിവരങ്ങളോടൊപ്പം സ്വകാര്യ പരസ്യങ്ങളും ഇത് വഴി നല്‍കും. 14നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ച് വര്‍ഷത്തേക്കാണ് കരാർ.
നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്നത് കെ എസ് ആർ ടി സിയെ തകർക്കാനുള്ള നടപടിയാണെന്ന് ജീവനക്കാർ ആരോപിച്ചു.
ഈമാസവും ശമ്പളത്തിന്റെ ഒന്നാംഗഡുവാണ് വിതരണം ചെയ്തത്. രണ്ടാം ഗഡുവിനായിസര്ക്കാര്സഹായമായി 50 കോടി രൂപ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.