കൊച്ചി: എറണാകുളം നോര്‍ത്തില്‍ വൃദ്ധയെ സഹോദരന്റെ മകന് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴിയെടുക്കും.
പ്രതിയുടെ അടുത്ത ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നും വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ എസ്. വിജയശങ്കര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരുടെ സഹോദരന്റെ മകനായ 45 വയസുകാരൻ റിമാന്‍ഡിലാണ്.
അതേസമയം, 88 വയസുകാരിയായ വൃദ്ധ മരിച്ചത് ലൈംഗിക പീഡനത്തിനിടെയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ ഏഴിന് പുലര്‍ച്ചെ രണ്ടോടെയാണ് വൃദ്ധയെ മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.