പട്ടിമൂലം ജയിലിലായി! നായ വളര്‍ത്തുകിളിയെ കടിച്ചു, അതുകണ്ട വീട്ടുകാര്‍ തമ്മിലടിച്ചു, യുവതിയെ തല്ലാന്‍ ശ്രമിച്ച കോളജ് ജീവനക്കാരന്‍ ലോക്കപ്പിലുമായി, പട്ടിമൂലം കളമശേരിയില്‍ നടന്നത് ഇതൊക്കെ

dog-2പട്ടികള്‍ ആണ് ഇപ്പോള്‍ താരം. ഒരാളെ ജയിലിലാക്കാന്‍ പോലും നായയ്ക്കു കഴിയുമത്രേ. ഇതു നുണയല്ല സത്യമാണ്. ഇനിയും വിശ്വാസമില്ലെങ്കില്‍ എറണാകുളം കളമശേരിയില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് കേട്ടുനോക്കൂ. വളര്‍ത്തുനായ വളര്‍ത്തുകിളികളെ കടിച്ചുവെന്നാരോപിച്ചാണ് കുസാറ്റ് ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരുടെ കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റും സംഘര്‍ഷവും ഉണ്ടായത്. ജീവനക്കാരിയെ ആക്രമിച്ച കേസില്‍ ജീവനക്കാരനേയും മകനെയും പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.

കാസര്‍ഗോഡ് സ്വദേശിയായ രാഘവന്‍ (56), മകന്‍ രഞ്ജിത്ത് (26) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ  കളമശേരി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡുചെയ്തു. വളര്‍ത്തുമൃഗങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇവരുടെ തൊട്ടടുത്തു താമസിക്കുന്ന വത്സലയേയും ഭര്‍ത്താവ്  സുബ്രഹ്മണ്യനേയും ഇടിവളകൊണ്ട് ഇന്നലെ രാവിലെ ആക്രമിച്ചെന്നാണു പരാതി. വാതില്‍ തല്ലിത്തകര്‍ത്തു കയറിയെന്നും പരാതിയില്‍ പറയുന്നു. കുറച്ചുനാളുകളായി ഇരു കുടുംബവും തമ്മില്‍ വളര്‍ത്തുമൃഗങ്ങളുടെ പേരില്‍ തര്‍ക്കത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു.

Related posts