കൊച്ചി: കൊച്ചി മുളവുകാട്ടിൽ യുവാവിനെ നഗ്നനാക്കി മർദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സംഘം സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി അഞ്ജു (28), ഇവരുടെ സഹോദരി പാലാരിവട്ടം തുരുത്തുമേൽ മേരി (22), ഇവരുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപ്പറന്പിൽ ആഷിഖ് (26), ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറന്പിൽ അരുണ്‍ (26) എന്നിവരെയാണ് മുളവുകാട് പോലീസ് പിടികൂടിയത്.
പ്രതിയായ അഞ്ജു കാക്കനാട് പള്ളിയിൽ വച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹം നടിച്ച് മുളവുകാട് പൊന്നാരിമംഗലത്തെ വാടകവീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി മർദിച്ചത്.
കൂടാതെ ഇയാളുടെ നഗ്ന വീഡിയോ പകർത്തുകയും പണവും മൊബൈൽ ഫോണും എടിഎം കാർഡും കൈക്കലാക്കുകയും ചെയ്തതു.
പിന്നീട് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായയത്. അറസ്റ്റിലായ അരുണ്‍ പോക്സോ കേസിൽ മുന്‍പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആഷിഖിന്റെ പേരിലും കേസുകളുണ്ട്.
മുളവുകാട് എസ്ഐ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ച