കോട്ടയത്ത് കോ​വി​ഡ് കൂ​ടു​ന്നു; ക​​രു​​ത​​ല്‍ ഡോ​​സ് വാ​​ക്‌​​സി​​ന്‍ സ്വീ​​ക​​രി​​ക്ക​​ണം; ജാ​ഗ്ര​ത വേ​ണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്


കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ വ​​ര്‍​ധ​​ന ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് .

ഇ​​ന്ന​​ലെ 367 പേ​​ര്‍​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രി​​ക​​രി​​ച്ച​​ത്. ജി​​ല്ല​​യി​​ല്‍ ഈ ​​മാ​​സം ഇ​​ന്ന​​ലെ വ​​രെ 1,488 പേ​​ര്‍​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ഇ​​തി​​ല്‍ 1,080 പേ​​രും വീ​​ടു​​ക​​ളി​​ല്‍ ക്വാ​​റ​​ന്‍റൈ​​നി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്.

കു​​ടു​​ത​​ല്‍ശ്ര​​ദ്ധി​​ക്കേ​​ണ്ട​​വ​​ര്‍
ഗ​​ര്‍​ഭി​​ണി​​ക​​ള്‍, പ്രാ​​യ​​മാ​​യ​​വ​​ര്‍, കു​​ട്ടി​​ക​​ള്‍ എ​​ന്നി​​വ​​രും കാ​​ന്‍​സ​​ര്‍, ഹൃ​​ദ്രോ​​ഗം, വൃ​​ക്ക​​രോ​​ഗം തു​​ട​​ങ്ങി​​യ ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ള്‍ ഉ​​ള്ള​​വ​​രും കൂ​​ടു​​ത​​ല്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണെം.

ഇ​​വ​​രി​​ല്‍ കു​​ട്ടി​​ക​​ള്‍ ഒ​​ഴി​​കെ​​യു​​ള്ള​​വ​​ര്‍ ക​​രു​​ത​​ല്‍ ഡോ​​സ് വാ​​ക്‌​​സി​​ന്‍ സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ല്‍ ഉ​​ട​​ന്‍ അ​​ത് സ്വീ​​ക​​രി​​ക്ക​​ണം. പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും മാ​​സ്‌​​ക് ധ​​രി​​ക്കാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണം. തി​​ര​​ക്കു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പോ​​കു​​ന്ന​​ത് ക​​ഴി​​വ​​തും ഒ​​ഴി​​വാ​​ക്ക​​ണം.

ല​​ക്ഷ​​ണ​​ങ്ങ​​ള്‍
മൂ​​ന്നു ദി​​വ​​സ​​മാ​​യി കു​​റ​​യാ​​തി​​രി​​ക്കു​​ന്ന പ​​നി, ശ്വാ​​സ​​മെ​​ടു​​ക്കാ​​ന്‍ ബു​​ദ്ധി​​മു​​ട്ട്, ശ്വാ​​സോ​​ച്ഛ്വാ​​സ നി​​ര​​ക്ക് മി​​നി​​റ്റി​​ല്‍ 24ല്‍ ​​കൂ​​ടു​​ത​​ല്‍, ര​​ക്ത​​ത്തി​​ല്‍ ഓ​​ക്സി​​ജ​​ന്‍റെ അ​​ള​​വ് 94 ശ​​ത​​മാ​​ന​​ത്തി​​ല്‍ കു​​റ​​വ്, ക​​ടു​​ത്ത ക്ഷീ​​ണം, പേ​​ശീ​​വേ​​ദ​​ന, നെ​​ഞ്ചി​​ല്‍ നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന വേ​​ദ​​ന അ​​ഥ​​വാ മ​​ര്‍​ദം, ചു​​ണ്ടി​​ലോ മു​​ഖ​​ത്തോ നീ​​ല നി​​റം എ​​ന്നി​​വ ക​​ണ്ടാ​​ല്‍ ഉ​​ട​​ന്‍ വി​​ദ​​ഗ്ധ ചി​​കി​​ത്സ തേ​​ട​​ണം.​​

ആ​​ശു​​പ​​ത്രി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള രോ​​ഗ​​പ​​ക​​ര്‍​ച്ചാ സാ​​ധ്യ​​ത കൂ​​ടി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ എ​​ല്ലാ​​വ​​രും മാ​​സ്‌​​ക് ധ​​രി​​ക്ക​​ണം. കൈ ​​ക​​ഴു​​ക​​ല്‍, അ​​ക​​ലം പാ​​ലി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ പ്ര​​തി​​രോ​​ധ മാ​​ര്‍​ഗ​​ങ്ങ​​ളി​​ലും ശ്ര​​ദ്ധ​​വേ​​ണം.

പ​​നി, ശ്വാ​​സ​​കോ​​ശ രോ​​ഗ​​ങ്ങ​​ള്‍, തൊ​​ണ്ട​​വേ​​ദ​​ന തു​​ട​​ങ്ങി​​യ രോ​​ഗ​​ങ്ങ​​ള്‍ ബാ​​ധി​​ച്ച് ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ​​ത്തു​​ന്ന​​വ​​രി​​ലും ശാ​​സ്ത്ര​​ക്രി​​യ​​യു​​ള്ള​​വ​​രും അ​​തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തു​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലു​​മാ​​ണ് രോ​​ഗം ഇ​​പ്പോ​​ള്‍ സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​ത്.

കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​വ​​രി​​ല്‍ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ കേ​​സു​​ക​​ളു​​ടെ സാ​​മ്പി​​ളു​​ക​​ള്‍ വൈ​​റ​​സ് വ​​ക​​ഭേ​​ദം തി​​രി​​ച്ച​​റി​​യ​​ല്‍ പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തു​​ണ്ട്.

പു​​തി​​യ വ​​ക​​ഭേ​​ദ​​ങ്ങ​​ള്‍ നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നും പ്ര​​തി​​രോ​​ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മു​​ള്ള പ്ര​​വ​​ര്‍​ത്ത​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണി​​ത്.

Related posts

Leave a Comment