സ്കൂ​ട്ട​റി​ൽ കയറുന്നതിനിടെ പുറകിൽ നിന്ന് കാ​റി​ടി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി മ​രി​ച്ചു; അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി ഭ​ർ​ത്താ​വി​ന്‍റെ സ്കൂ​ട്ട​റി​ൽ​ക​യ​റു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ൽനി​ന്ന് കാ​റി​ടി​ച്ച് മ​രി​ച്ചു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ.


മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഗ്രേ​ഡ് വ​ൺ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ഞ്ചൂ​ർ പ​റ​മ്പു​ക​ര ഞാ​റ​യ്ക്ക​ൽ രാ​ജ​ന്‍റെ ഭാ​ര്യ സി​സി​ലി (53) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് രാ​ജ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളേ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​തി​രു​വ​ഞ്ചൂ​ർ തൂ​ത്തൂ​ട്ടി ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ഫ​സ്റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഏ​റ്റു​മാ​നൂ​ർ വ​ഴി സ്വ​കാ​ര്യ ബ​സി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

തൂ​ത്തൂ​ട്ടി ബ​സ് സ്റ്റോ​പ്പി​ൽ ഭ​ർ​ത്താ​വ് രാ​ജ​ൻ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽനി​ന്നി​റ​ങ്ങി സ്കൂ​ട്ട​റി​ൽ ക​യ​റു​വാ​ൻ തു​ട​ങ്ങ​വേ പി​ന്നി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ൽ വീ​ണു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു വെ​ങ്കി​ലും രാ​ത്രി​യോ​ടെ സി​സി​ലി മ​രി​ച്ചു. രാ​ജ​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​തു​ട​രു​ന്നു.

സി​സി​ലി​യു​ടെമൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം നാ​ളെ അ​യ​ർ​ക്കു​ന്നം ദി ​പെ​ന്ത​ക്കോ​സ്ത് സ്മ​ശാ​ന​ത്തി​ൽ.അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​യ​ർ​ക്കു​ന്നം എ​സ്എ​ച്ച്ഒ ആ​ർ. മ​ധു അ​റി​യി​ച്ചു.

Related posts

Leave a Comment