തിരുവനന്തപുരം: കേരളത്തിൽ 90 കിലോ മീറ്റർ വേഗത്തിൽ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് മുന്‍ എംഡി ഇ.ശ്രീധരൻ.
കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഡ്ഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു.
നിലവിൽ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നും ശ്രീധരൻ പറഞ്ഞു.
വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും.
അതേസമയം ആറോ ഏഴോ വർഷം കൊണ്ട് സെമി ഹൈസ്പീഡ് റെയിൽ ഉണ്ടാക്കാമെന്നും ഇ.ശ്രീധരൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ.