ചെന്നൈ: ഇനിച്ചിട്ട് ഇരുപത്തിയൊമ്പത് ദിവസം മാത്രമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അമ്മ. ചെന്നൈ കൊരട്ടൂര്‍ സ്വദേശി കുമരേശന്റെ(32) ഭാര്യ സംഗീത(26) ആണ് നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്തത്. കിരുമാമ്പാക്കം പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
കുമരേശന്റെ രണ്ടാം ഭാര്യയാണ് സംഗീത. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. പെണ്‍കുഞ്ഞുണ്ടായതിന് കുമരേശന്‍ വഴക്കിടുക പതിവായിരുന്നു.
ബബിത എന്നു പേരിട്ട കുഞ്ഞിനെ ശനിയാഴ്ച രാത്രിയോടെയാണ് കാണാതായത്. കുമരേശനും സംഗീതയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും യുവതി കുഞ്ഞിനെ എടുത്ത് മൂര്ത്തിക്കുപ്പത്ത് എത്തി മണലില്‍ ജീവനോടെ കുഴിച്ചുമൂടുകയുമായിരുന്നു.
എന്നാല്‍ ഞായറാഴ്ച പുതുക്കുപ്പം ബീച്ചിലെ മദ്യശാലയ്ക്ക് പിന്നില്‍ കൈകളും കാലുകളും വെളിയില്‍ തെളിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഗീത പിടിയിലായത്.