ചിറ്റൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; പിടിയിലായ വി​ജി​ത്ത് പറഞ്ഞതിങ്ങനെ…


തു​റ​വൂ​ർ: ച​ന്തി​രൂ​ർ സ്വ​ദേ​ശി പാ​റ്റു വീ​ട്ടി​ൽ ജോ​സി​ന്‍റെ മ​ക​ൻ ഫെ​ലി​ക്സ് ജോ​സ് (28) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​റ്റു ര​ണ്ടു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​തം.

അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പോ​ത്ത​ന​ക്ക​ട​വ് വി​ജി​ത്ത് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

മ​റ്റു ര​ണ്ടു പേ​ർ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന​യു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​യ ഫെ​ലി​ക്സ് മൂ​ന്നാ​റി​ലെ ജോ​ലി ക​ഴി​ഞ്ഞ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​നു സ​മീ​പം എ​ത്തി. സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഇ​ള​യ പാ​ട​ത്തി​നു സ​മീ​പം ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച ശേ​ഷം ഫെ​ലി​ക്സു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി.

ഫെ​ലി​ക്സിന്‍റെ മു​ഖ​ത്ത് ഹോ​ളോ ബ്രി​ക്സി​ന് ഇ​ടി​ച്ചും ത​ല​യ്ക്കു പു​റ​കി​ൽ ഹെ​ൽ​മ​റ്റി​ന് അ​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

18 കാ​ര​നാ​യ യു​വാ​വ് അ​ട​ക്കം നാ​ലു​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 18 കാ​ര​ൻ ഫെ​ലി​ക്സി​നെ മ​ർദിക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റ്റ് മൂ​ന്നു പേ​ർ ഇ​യാ​ളെ വി​ര​ട്ടി​യോ​ടി​ച്ചു.

സം​ഘം ചേ​ർ​ന്ന് മ​ർ​ദിച്ച ശേ​ഷം പ്ര​തി​ക​ൾ ക​ട​ന്നുക​ള​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്ന ഫെ​ലി​ക്സി​നെ വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഉ​ട​ൻ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും രാ​ത്രി 12 ഓ​ടെ ഫെ​ലി​ക്സ് മരിച്ചു.

സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ൾ​ക്കാ​യി ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി കെ.​വി. ബെ​ന്നി​യു​ടെ​യും സി​ഐ പി.​എ​സ്.​ സു​ബ്രഹ്മ​ണ്യ​ന്‍റെയും നേ​തൃ​​ത്വ​ത്തി​ൽ ര​ണ്ടു സ്ക്വാ​ഡാ​യി തെര ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment