കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തിൽ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ് ഷാഫിയുടെ മൊഴി.
ഗൾഫിൽവച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവർ ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരേ പറയിപ്പിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി നൽകിയിട്ടുണ്ട്.
ഈ വീഡിയോ ചെയ്തതും ഭീഷണിയെത്തുടർന്നെന്ന് ഷാഫി പോലീസിനോട് പറഞ്ഞു. പണമിടപാട് പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഷാഫി അറിയിച്ചു.
എന്നാല്‍ ഷാഫിയുടെ മൊഴി പൂർണമായും പോലീസ് വിശ്വസിക്കുന്നില്ല. അതേസമയം, തട്ടിക്കൊണ്ടു പോകലിന് പിന്നിൽ തനിക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി സാലി നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ സാലി ദുബായിലാണ്.
എന്നാല്‍ ഷാഫിയെ വിശദമായി ചോദ്യം ചെയ്തശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.സംഭവത്തില്‍ അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും നിര്‍ണായക വിവരങ്ങള്‍ ഷാഫിയില്‍നിന്നും ലഭിച്ചശഷമാണോ ഇയാളെ മോചിപ്പിച്ചതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
ഷാഫിക്ക് മര്‍ദനമേറ്റതായി വ്യക്തമായിട്ടുണ്ട്.തട്ടിക്കൊണ്ടുപോയ സംഘം ഇന്നലെ ഉച്ചയോടെ ഷാഫിയെ മൈസൂരുവില്‍ ഇറക്കിവിടുകയും അവിടെനിന്നു ബസില്‍ താമരശേരിയില്‍ എത്തുകയുമായിരുന്നുവെന്നുമാണ് ഷാഫി പറഞ്ഞത്.
ഷാഫി വീട്ടിലെത്തിയ വിവരം കുടുംബാംഗങ്ങള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് വീട്ടിലെത്തി ഷാഫിയെ വടകര എസ്പി ഓഫിസിലേക്ക് കൊണ്ടുപോയി പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തി. സംഭവത്തിൽ നാലു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ക്കൊപ്പമിരുത്തി ഷാഫിയെയും ചോദ്യം ചെയ്യും.