തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന പ്രാഥമിക വിലയിരുത്തലുമായി മെഡിക്കൽ ബോർഡ്.
മയോകാര്‍ഡിയല്‍ ഇന്‍ഫാർക്ഷൻ മൂലമാണ് നയന മരണപ്പെട്ടതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചേർന്ന മെഡിക്കല്‍ ബോർഡ് യോഗം കണ്ടെത്തി.
സമാനമായ അവസ്ഥായാണ് മയോകാര്‍ഡിയല്‍ ഇന്ഫാർക്ഷനെന്നും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്താകാം മരണം സംഭവിച്ചതെന്നും ബോർഡ് വ്യക്തമാക്കി.
നയന മരിച്ചുകിടന്ന മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.
ബന്ധപ്പെടാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനാൽ നയനയുടെ മുറിയുടെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സുഹൃത്തുക്കൾ അറിയിച്ചത്. സാക്ഷികളുടെ സാനിധ്യത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്ന് നടത്തിയ പരിശോധനയിൽ ഈ വാദം സ്ഥിരീകരിച്ചു.
മറ്റൊരാളുടെ സാന്നിധ്യം മുറിയിൽ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നയനയുടെ ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായി എന്ന വാദം ശരിയല്ലെന്നും ബോർഡ് അറിയിച്ചു.
കഴുത്തിനും അടിവയറ്റിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന വിലയിരുത്തൽ ക്രൈബ്രാഞ്ച് നേരത്തെ തള്ളിയിരുന്നു.