എനിക്ക് പെട്ടെന്ന് ദേഷ്യമൊക്കെ വരും. ഇഷ്ടമുള്ള കാര്യത്തിൽ ഞാൻ എഫെർട്ടിടുന്ന ആളാണ്. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ചും സംവിധാനം. അതിനാൽ ഭയങ്കരമായി പണിയെടുക്കും.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. ബാക്കിയുള്ളവരും അങ്ങനെ എഫെർട്ട് ഇടണമെന്ന് ഞാനും വിചാരിക്കും. മിന്നൽ മുരളിയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്ന സമയത്ത് കൈയിൽനിന്നു പോയിട്ടുണ്ട്.
ഈ സമയത്ത് ഭാര്യ ലീവെടുത്ത് എന്റെ കൂടെ വന്ന് നിന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഞാൻ കരഞ്ഞിട്ടുണ്ട്. സംവിധായകനെന്ന നിലയിൽ എനിക്ക് കുറച്ചുകൂടി കോൺഫിഡൻസുണ്ട്.
ആക്ടറെന്ന നിലയിൽ എന്നെക്കൊണ്ട് നന്നായി ചെയ്യിക്കാൻ പറ്റുന്ന സംവിധായകനും കൂടി വേണമെന്ന് തോന്നുന്നു. -ബേസിൽ ജോസഫ്