മോ​ദി പ​രാ​മ​ർ​ശം; രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക​ദി​നം; അ​പ​കീ​ർ​ത്തി​കേ​സി​ൽ കോ​ട​തി വി​ധി ഇ​ന്ന്

സൂ​റ​ത്ത്: മോ​ദി പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് എം​പി സ്ഥാ​നം ന​ഷ്ട​മാ​യ രാ​ഹു​​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം. ക്രി​മി​ന​ൽ മാ​ന​ന​ഷ്ട​കേ​സി​ൽ സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ സൂ​റ​ത്ത് സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ്ര​സ്താ​വി​ക്കും.

ജ​ഡ്ജി ആ​ർ.​എ​സ്. മൊ​ഗേ​ര​യാ​ണ് അ​പ്പീ​ലി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം വി​ധി പ​റ​യു​ന്ന​ത്. കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി​ക്ക് സ്റ്റേ ​ല​ഭി​ച്ചാ​ൽ രാ​ഹു​ലി​ന് എം​പി സ്ഥാ​നം തി​രി​കെ ല​ഭി​ക്കും.

സ്റ്റേ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പും രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക സം​ഘം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​പ്പി​ല്ലാ​ത്ത കേ​സി​ലാ​ണ് സൂ​റ​ത്ത് സി​ജെ​എം കോ​ട​തി വി​ധി പ​റ​ഞ്ഞ​തെ​ന്നാ​ണ് രാ​ഹു​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

Related posts

Leave a Comment