റോഡിലിറങ്ങിയുള്ള മതപരമായ ആഘോഷങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആര്.കെ.വിശ്വകര്‍മ എന്നിവര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.
ആരാധനാലയങ്ങളില്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളില്‍ മാത്രമേ നടത്താവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.
അനുമതിയില്ലാതെ ഒരു ആഘോഷവും നടത്താന്‍ പാടില്ല. പരമ്പരാഗതമായ ചടങ്ങുകള്‍ക്കു മാത്രമേ അനുമതി നല്‍കൂവെന്നും അറിയിച്ചിട്ടുണ്ട്.
സമാഹമാധ്യമത്തിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടയുണ്ടാകുമെന്നും അറിയിച്ചു.