പൊ​തു​സ്ഥ​ല​ത്ത് പെ​ൺ​കു​ട്ടി​ക്ക് നേരെ ഉപദ്രവം; ഒളിവിലായിരുന്ന പ്രതി നാടുവിടാനുള്ള മുന്നൊരുക്കത്തിനായി വീട്ടിലെത്തി; വൃന്ദാവനത്തിലെ ബേബിക്ക് എട്ടിന്‍റെ പണി…


ഹ​രി​പ്പാ​ട്: പെ​ൺ​കു​ട്ടി​യെ പൊ​തു​സ്ഥ​ല​ത്ത് ഉ​പ​ദ്ര​വി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ ബേ​ബി(44)ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെത്തുട​ർ​ന്ന് നാ​ടു​വി​ട്ടു പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തൂ​ന്ന​തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് വീ​ടി​ന്‍റെ സ​മീ​പ​ത്തു നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ ശ്യാം​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത്, ഷൈ​ജ, ശ്രീ​കു​മാ​ർ. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സോ​ജു എ​സ്. പി​ള്ള, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment