ബാലതാരമായി എത്തി മലയാള സിനിമയില്‍ നായികയായ നടിയാണ് അനിഖ സുരേന്ദ്രന്.മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്.
വിവിധ ഭാഷകളിലായി 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
2007ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ടതോടെയാണ് ശ്രദ്ധേയയായത്.
തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്.
ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.
ഈ രണ്ട് ചിത്രങ്ങള്‍ ചെയ്തതോടുകൂടി തമിഴില്‍ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നടി നായികയായും മലയാള സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം നയന്‍താരയെ അനുകരിക്കുകയാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
ഏത് രീതിയിലാണ് താന്‍ നയന്‍താരയെ അനുകരിക്കുന്നതെന്ന് മനസ്സിലായിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇങ്ങനെ ആള്ക്കാര് പറയുന്നതെന്ന് അറിയില്ലെന്നും താരം പറയുന്നു.
താന്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നുവെന്നാണ് മറ്റ് വിമര്‍ശനം. താന്‍ ജാഡ കാണിക്കാന്‍ വേണ്ടിയല്ല അങ്ങനെ ചെയ്യുന്നതെന്നും മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോകുന്നത് കൊണ്ട് കൂട്ടുകാരൊടൊക്കെ അങ്ങനെയാണ് സംസാരിക്കുന്നതെന്നും അത് കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.