അച്ഛന്‍റെ ഫോ​ൺ മോ​ഷ്ടി​ച്ച് മുഖ്യമന്ത്രിയെ വിളിച്ചു; കൗ​മാ​ര​ക്കാ​ര​നെ പൊക്കിയപ്പോൾ പുറത്ത് വന്നത് എതിർപ്പിന്‍റെ പ്ര‍ണയകഥ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…


ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​മു​കി​യു​ടെ പി​താ​വി​ന്‍റെ ഫോ​ൺ മോ​ഷ്ടി​ച്ച് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മീ​ൻ (19) എ​ന്ന​യാ​ളെ ബേ​ഗം​പൂ​ർ​വ എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലേ​ക്കു വി​ളി​ച്ചാ​ണ് ഇ​യാ​ൾ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ‌

പെ​ൺ​കു‌‌​ട്ടി​യും കൗ​മാ​ര​ക്കാ​ര​നു​മാ​യു​ള്ള ബ​ന്ധം അ​റി​ഞ്ഞ കാ​മു​കി​യു​ടെ പി​താ​വ് എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​മീ​ൻ ഇ​യാ​ളു​ടെ ഫോ​ൺ മോ​ഷ്ടി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.

മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. ത​ന്‍റെ ഫോ​ൺ 10 ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു കാ​ണാ​തെ പോ​യ​താ​യി ഇ​ദ്ദേ​ഹം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മീ​നെ പോ​ലീ​സ് സം​ശ​യി​ച്ച​ത്. അ​മീ​നെ​തി​രേ പോ​ലീ​സ് ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തി. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment