കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കുടുംബത്തോടൊപ്പം ടിക്കറ്റെടുക്കാനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ചതായി പരാതി. ഇന്നു രാവിലെ 8.40 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം.
വൈൻഡിംഗ് മെഷീനിൽ ടിക്കറ്റ് നൽകുന്ന ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വയനാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുവാൻ കോഴിക്കോട്ടേക്കുള്ള ട്രെയിൻ കയറാനെത്തിയതായിരുന്നു കുടുംബം.
എഗ്മോർ എക്സ്പ്രസിന് ടിക്കറ്റെടുക്കുന്നതിനിടെയാണ് ജീവനക്കാരൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസെടുത്തു.