പെരുന്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കൂനയിൽ തീ പടർന്നതിനെത്തുടർന്ന് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു.
ഓടക്കാലി യൂണിവേഴ്സൽ കമ്പനിയിലെ കൽക്കത്ത സ്വദേശി നസീറാണ്-23 തീ പടർന്ന വേസ്റ്റ് കൂനയ്ക്കുള്ളിൽ കുടുങ്ങിയത്.രാവിലെ ഏഴിന് തീ പുകയുന്നത് പൈപ്പ് ഉപയോഗിച്ച് നനച്ചുകൊണ്ടിരിക്കുമ്പോൾ അടിഭാഗം കത്തിയമർന്നതിനെത്തുടർന്നുണ്ടായ 15 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.
ഒരു മാസം മുൻപ് തീ പിടിച്ചിരുന്ന വേസ്റ്റിൽനിന്ന് ഇന്ന് വീണ്ടും പുക ഉയരുന്നത് കണ്ടാണ് തീയണക്കാൻ ശ്രമിച്ചത്. പെരുമ്പാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘവും നാട്ടുകാരും ശ്രമം തുടരുകയാണ്.