ന്യൂഡല്‍ഹി: നീതിക്കുവേണ്ടി അത്ലറ്റുകള് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകം. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര.
രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവരാണ് അവര്‍. ഒരോ പൗരന്റെയും അന്തസ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
അങ്ങയറ്റം വൈകാരികമായ വിഷയമാണിത്. നിഷ്പക്ഷമായും സുതാര്യതയോടെയും ഇത് കൈകാര്യം ചെയ്യണമെന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചു. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.