കോഴഞ്ചേരി: വീട്ടമ്മയുടെ പരാതിയേ തുടര്‍ന്ന് സിപിഎം ഏരിയാകമ്മിറ്റി അംഗത്തിനെതിരേ പാര്‍ട്ടിതല അന്വേഷണം.കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെതിരേയാണ് പാര്‍ട്ടി അനുഭാവിയായ വീട്ടമ്മ സിപിഎം സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്.
പിന്നീട് ചില സംസ്ഥാന നേതാക്കളെ ഫോണില്‍ വിളിച്ചും പരാതി അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ഏരിയകമ്മിറ്റി യോഗമാണ് പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്. അജയകുമാര്‍, മഹിളാ അസോസിയേഷന് ഏരിയ സെക്രട്ടറി വി.ജി. ശ്രീലേഖ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. അജയകുമാറാണ് കമ്മീഷന്റെ കണ്‍വീനര്‍.
മനഃപൂര്‍വം കെട്ടിച്ചമച്ച പീഡനകഥയാണ് തനിക്കെതിരേ ഉയരുന്നതെന്നും ഇതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണെന്നുമാണ് ആരോപണ വിധേയന് പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞത്.