പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കേറ്റത് ക്രൂരമ​ര്‍​ദനം; ര​ക്തം തു​ട​ച്ചു നീ​ക്കു​ന്ന ദൃ​ശ്യം പുറത്ത്; സു​ഹൃ​ത്താ​ണോ സു​ഹൃ​ത്തി​ന്‍റെ പി​താ​വോ മർദിച്ചതെന്ന് ഓർക്കാനാവാതെ യുവാവ്


പ​യ്യ​ന്നൂ​ര്‍: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ പ​രി​ക്കേ​റ്റ​യാ​ളു​ടെ സു​ഹൃ​ത്താ​യ കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 27ന് ​രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് കാ​റ​മേ​ല്‍ റേ​ഷ​ന്‍ ഷോ​പ്പി​ന് സ​മീ​പ​ത്ത് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

റേ​ഷ​ന്‍​ഷോ​പ്പി​ന് സ​മീ​പ​ത്തെ സു​ലൈ​മാ​ന്‍- ഫൗ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നും പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ ബൈ​ത്തൂ​ല്‍ ഹൗ​സി​ല്‍ ബി​ലാ​ലി​നാ​ണ്(16)​ക്രൂ​ര​മാ​യി മ​ർ​ദന​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ത്യാ​സ​ന്നനി​ല​യി​ല്‍ ക​ണ്ണൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.

സ്‌​കൂ​ട്ട​റി​ല്‍നി​ന്ന് വീ​ണ​താ​ണെ​ന്നും സ്‌​കൂ​ട്ട​ര്‍ മ​തി​ലി​ലി​ടി​ച്ച​താ​ണെ​ന്നു​മാ​ണ് ആ​ദ്യം വീ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ച വി​വ​രം.​ എ​ന്നാ​ല്‍, ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ശ​രീ​ര​മാ​സ​ക​ലം ഉ​ണ്ടാ​യി​രു​ന്ന​ത്.

പി​റ്റേ​ദി​വ​സം നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ല്‍​നി​ന്നും ത​ളം​കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ക്തം തു​ട​ച്ചു നീ​ക്കു​ന്ന ദൃ​ശ്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ക്രൂ​ര​മാ​യ മ​ര്‍​ദന​മാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​മാ​യ​ത്. ഇ​ക്കാ​ര്യം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നു.

നാ​ലു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വു​വ​ന്ന ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് ഇ​യാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​ത്.​ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്നും കൗ​മാ​ര​ക്കാ​ര​നാ​യ ഇ​യാ​ളു​ടെ സു​ഹൃ​ത്താ​ണോ സു​ഹൃ​ത്തി​ന്‍റെ പി​താ​വാ​ണോ മ​ര്‍​ദി​ച്ച​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ബി​ലാ​ല്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്.


ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ബി​ലാ​ലി​ന്‍റെ കൗ​മാ​ര​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment