മേശപ്പുറത്ത് കാൽ വച്ചത് ഇഷ്ടപ്പെട്ടില്ല; ബിയർ കുപ്പി പൊട്ടിച്ച് യു​വാ​വി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; കുട്ടിപ്രതികളുടെ പ്രായവും കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നത്…


കൊ​ല്ലം : ബാ​റി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഓ​ച്ചി​റ പാ​യി​ക്കു​ഴി ന​ന്ദു​ഭ​വ​ന​ത്തി​ൽ ന​ന്ദു(23), ക്ലാ​പ്പ​ന പ്ര​യാ​ർ​തെ​ക്ക് കു​ന്നു​ത​റ​യി​ൽ വീ​ട്ടി​ൽ ഷാ​ൻ(24), ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി​ഭ​വ​നം വീ​ട്ടി​ൽ അ​ജ​യ് (21) എ​ന്നി​വ​രാ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 22 ന് ​രാ​ത്രി​യി​ൽ ഓ​ച്ചി​റ​യി​ലു​ള്ള ബാ​റി​ൽ പ്ര​തി​ക​ൾ​ക്ക് മു​ന്നി​ൽ മേ​ശ​പ്പു​റ​ത്ത് കാ​ൽ ക​യ​റ്റി​വ​ച്ച് ഇ​രു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ പ്ര​യാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.

മ​ർ​ദ്ദി​ച്ച് നി​ല​ത്തി​ടു​ക​യും ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഓ​ച്ചി​റ പോ​ലീ​സ് യു​വാ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഓ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ബം​ഗ്ലൂ​രി​ൽ നി​ന്നും മൂ​ന്നാം പ്ര​തി​യെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ മൂ​ന്നു​പേ​രും ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഓ​ച്ചി​റ ഇ​ൻ​സ്പെ​ക്ട​ർ നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നി​യാ​സ്, സി​പി​ഒ മാ​രാ​യ ക​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment