2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടിയാണ് നീതു ചന്ദ്ര.
പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി അടുത്തകാലത്ത് സിനിമയില്‍ നടി അത്ര സജീവം അല്ല.
2011ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്.
എന്നാല്‍ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ആകെ ഞെട്ടിക്കുകയാണ്.
മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്നാണ് നീതു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹ അഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു.
അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാള്‍ പറഞ്ഞതെന്നും നീതു പറഞ്ഞു.
വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു. 13 ദേശീയ പുരസ്കാര ജേതാക്കള്‍ക്ക് ഒപ്പം ജോലി ചെയ്തുവെന്നും എല്ലാം വലിയ സിനിമകളായിരുന്നിട്ടും പക്ഷേ ഇപ്പോള്‍ ജോലിയൊന്നും ഇല്ലെന്ന് നീതു പറയുന്നു.
വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ നീതു ശരിയാവില്ലെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നും നീതു പറയുന്നു.
വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടറായിരുന്നു അയാള്‍, എന്നാല്‍ അയാളുടെ പേര് ഇവിടെ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറയുന്നു.