കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പ്രസാഡിയോ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഭൂരിപക്ഷം ഓഹരികളും പത്തനംതിട്ട സ്വദേശി സുരേഷ്കുമാറിന്റെ കൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം.95ശതമാനം ഓഹരികളും സുരേഷ് കുമാറിന്റെ കൈവശമാണ്.
ഡയറക്ടർ രാംജിത്തിനുള്ളത് അഞ്ചു ശതമാനം ഓഹരികൾ മാത്രം. പത്തു രൂപയുടെ ഒന്‍പതു ലക്ഷം ഷെയറുകളാണ് ആകെ ഉള്ളത്. കമ്പനിയിലെ മറ്റു രണ്ടു ഡയറക്ടർമാരുടെ പേരിൽ ഷെയറുകൾ ഇല്ല.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ്കുമാർ സിപിഎമ്മിന് സംഭാവന നൽകിയത് 20 ലക്ഷം രൂപയാണെന്ന് പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നൽകിയ കണക്കിലാണ് ഈ വിവരമുള്ളത്.
കമ്പനി ഒന്‍പതു കോടിയിലധികം രൂപയുടെ വരുമാനം നേടിയ വർഷം ആയിരുന്നു ഈ സംഭാവന.സേഫ് കേരള പദ്ധതിയുടെ തുടക്കം മുതൽ പ്രസാഡിയോ പങ്കാളികൾ ആയതിന്റെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. വളർച്ചയ്ക്ക് കരുത്തായത് സർക്കാർ പദ്ധതികളാണ്.
കെല്‍ട്രോണിനും ഊരാളുങ്കലിനും നല്കുന്ന വലിയ പദ്ധതികളുടെ ഉപകരാറിലൂടെയാണ് കമ്പനി വളര്‍ന്നത്. പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നതും ഈ ആരോപണങ്ങളാണ്.