ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യെ കു​ത്തി​യശേ​ഷം സ്വ​യം ക​ഴു​ത്ത​റു​ത്ത യു​വാ​വിന്‍റെ നില ഗു​രു​ത​രം; വർഷങ്ങളുടെ പരിചയം  ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതിന്‍റെ കാരണം തേടി പോലീസ്


കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം വെ​ന്നി​യൂ​രി​ൽ ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം സ്വ​യം ക​ഴു​ത്ത​റു​ത്ത യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി സീ​ത​യെ​യാ​ണ് വ​യ​നാ​ട് മൂ​ല​ങ്കാ​വ് സ്വ​ദേ​ശി സ​നി​ൽ (25)കു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 11.15 ഓ​ടെ മൂ​ന്നാ​റി​ല്‍നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന ബ​സി​ൽ വെ​ന്നി​യൂ​രി​ന് സ​മീ​പ​മാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്.

യു​വാ​വ് കോ​ട്ട​യ​ത്തും യു​വ​തി ആ​ലു​വ​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​രു​വ​രും ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി പ​രി​ച​യ​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​

യു​വ​തി​യെ ആ​ക്ര​മി​ക്ക​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് യു​വാ​വ് എ​ട​പ്പാ​ളിൽനിന്നു ബ​സി​ൽ ക​യ​റി​യ​ത്. ര​ണ്ടു പേ​രു​ടെ​യും ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

ബ​സി​ൽ ക​യ​റി​യ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ഇ​രു​വ​രെയും പി​ന്നീ​ട് സീ​റ്റ് മാ​റ്റി​യി​രു​ത്തി. ദീ​ർ​ഘ​ദൂ​ര ബ​സ് ആ​യ​തു​കൊ​ണ്ടു​ത​ന്നെ ലൈ​റ്റ് ഓ​ഫാ​ക്കി​യ​പ്പോ​ൾ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് സ​ന​ൽ യു​വ​തി​യെ കു​ത്തു​ക​യാ​യി​രു​ന്നു.​

ക​ഴു​ത്ത​റു​ത്ത​ശേ​ഷം ക​ത്തി പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത​താ​യി സ​ഹ​യാ​ത്ര​ക്കാ​ര്‍​പ​റ​യു​ന്നു.യു​വ​തി​ക്ക് നെ​ഞ്ചി​ൽ പ​രി​ക്കേ​റ്റെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കഴിയുന്ന യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. യു​വാ​വി​നെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാക്കും.

Related posts

Leave a Comment