എ​ന്നെ​ക്കൊ​ണ്ട് അ​തിനു കഴിയി​ല്ല; നിങ്ങൾക്ക് അതിന് കഴിയുന്നുണ്ടെങ്കിൽ നല്ലകാര്യമെന്ന് ശ്രുതി ഹസൻ


സി​നി​മാ​താ​ര​ങ്ങ​ളു​ടെ ആ​ഡം​ബ​ര ജീ​വി​തം ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​കാ​റു​ണ്ട്. അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍, ഹാ​ൻ​ഡ്ബാ​ഗു​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍, കാ​റു​ക​ള്‍ എ​ന്നി​വ പ​ല​പ്പോ​ഴും ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും വി​ല മ​തി​ക്കു​ന്ന​താ​ണ്.

ലോ​ക​മൊ​ട്ടാ​കെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍​ഡു​ക​ളു​ടെ ഉ​ത്പന്ന​ങ്ങ​ള്‍ വാ​ങ്ങി ശേ​ഖ​രി​ക്കു​ന്ന​തും പ​ല​രു​ടെ​യും ഹോ​ബി​യാ​ണ്. എ​ന്നാ​ല്‍ അ​തി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​യാ​ണ് ന​ടി ശ്രു​തി ഹാ​സ​ന്‍.

ആ​ഡം​ബ​ര വ​സ്തു​ക്ക​ള്‍​ക്കാ​യി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ക്കാ​ന്‍ ത​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും അ​തു​കൊ​ണ്ട് താ​ന്‍ അ​ത്ര ഫാ​ഷ​നി​സ്റ്റ് അ​ല്ലെ​ന്നും ശ്രു​തി പ​റ​യു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ശ്രു​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഞാ​ന്‍ ക​ഷ്ട​പ്പെ​ട്ടു സ​മ്പാ​ദി​ച്ച പ​ണം മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ബാ​ഗി​ന് വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​ന്‍ എ​നി​ക്ക് സാ​ധി​ക്കി​ല്ല. ഞാ​ന്‍ അ​ങ്ങ​നെ ചെ​യ്യി​ല്ല. നി​ങ്ങ​ള്‍​ക്ക് അ​ത്ര​യും പ​ണം മു​ട​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​വെ​ങ്കി​ല്‍ നി​ങ്ങ​ൾ അ​ത് ചെ​യ്യു​ക.

എ​നി​ക്ക​തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളൂ.​ ഒ​രു ബാ​ഗി​ന് മൂ​ന്ന് ല​ക്ഷം, ചെ​രു​പ്പി​ന് അ​ന്‍​പ​തി​നാ​യി​രം ഇ​ങ്ങ​നെപോ​യാ​ല്‍ എ​ത്ര കാ​ശ് ചെ​ല​വാ​കും. ഈ ​സ​ത്യം തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ എ​ന്നെ​കൊ​ണ്ട് അ​ത് സാ​ധി​ക്കി​ല്ല.

എ​നി​ക്ക് എ​ന്താ​ണ് ചേ​രു​ന്ന​ത് സം​തൃ​പ്തി ന​ല്‍​കു​ന്ന​ത് അ​താ​ണ് ഞാ​ന്‍ ധ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- ശ്രു​തി ഹാ​സ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment