അങ്കമാലി: അതിരപ്പിള്ളി തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട ആതിരയുടെ ശരീരത്തില്‍ നിന്നും പ്രതി അഖില്‍ മാല മോഷ്ടിച്ചുവെന്ന് പോലീസ്.
അങ്കമാലി പാറക്കടവ് സ്വദേശിനിയായ ആതിരയുടെ മൃതദേഹത്തിൽ നിന്നുമാണ് ഒന്നര പവന്റെ മാല ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ അഖില്‍ പി. ബാലചന്ദ്രന് മോഷ്ടിച്ചത്.
ഈ മാല അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തില്‍ പണയം വച്ചുവെന്ന് അഖില്‍ പോലീസിന് മൊഴി നല്കി.
നിലവില്‍ അഖില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഉടന്‍തന്നെ അപേക്ഷ നല്‍കും. പ്രതി പണയം വച്ച സ്വര്‍ണം വീണ്ടെടുക്കുവാനും തുടര്നടപടികള്ക്കുമായുമാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
വീട്ടമ്മയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ;വിവാഹിതനായ കാമുകൻ ആതിരയെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; കൊലയ്ക്കുള്ള മറ്റൊരു കാരണം ഇങ്ങനെ…