തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ  അസ്ലീല ചിത്രം കാട്ടി ശല്യം ചെയ്യൽ; ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച്  അഞ്ചംഗ സംഘം; കൂവപ്പള്ളിയിൽ വീണ്ടും യുവാക്കളുടെ അഴിഞ്ഞാട്ടം…

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ട​ക്കു​ന്നം പാ​ല​മൂ​ട്ടി​ൽ ഡോ​ണ മാ​ത്യു (30), ഇ​ട​ക്കു​ന്നം വെ​പ്പാ​ട്ടു​ശേ​രി​ൽ ജ​യ്സ​ൺ മാ​ത്യു (25), ഇ​ട​ക്കു​ന്നം പാ​ല​മൂ​ട്ടി​ൽ ക്രി​സ് ജെ​യിം​സ് (20), ഇ​ട​ക്കു​ന്നം കാ​ര​മു​ള്ളു​ങ്ക​ൽ ജ​സ്റ്റി​ൻ തോ​മ​സ് (22), പ​ട്ടി​മ​റ്റം ക​രി​പ്ലാ​ക്ക​ൽ മി​ഥു​ൻ സാ​ബു (22) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി 11ഓ​ടു​കൂ​ടി കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ഭാ​ഗ​ത്തു​ള്ള ഫാ​സ്റ്റ് ഫു​ഡ്ക​ട​യി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചെന്നാണ് പരാതി.

ദ​മ്പ​തി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന ടേ​ബി​ളി​ന് സ​മീ​പം യു​വാ​ക്ക​ൾ വ​ന്നി​രി​ക്കു​ക​യും തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മാ​റി​യ സ​മ​യം യു​വാ​ക്ക​ളി​ലൊ​രാ​ൾ ത​ന്‍റെ കൈയി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ശ്ലീ​ല ചി​ത്രം വീ​ട്ട​മ്മ​യെ കാ​ണി​ക്കു​ക​യും ചെയ്തു.

ഇ​ത് വീ​ട്ട​മ്മ ഭ​ര്‍​ത്താ​വി​നോ​ട് പ​റ​ഞ്ഞതോടെ ഭ​ർ​ത്താ​വ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യു​ം ചെയ്തു. ഇ​തി​നു ശേ​ഷം ക​ട​യു​ടെ വെ​ളി​യി​ൽ ഇ​റ​ങ്ങി​യ ദ​മ്പ​തി​ക​ളെ യു​വാ​ക്ക​ള്‍ സം​ഘംചേ​ർ​ന്ന് ആ​ക്ര​മി​ച്ചു.

ഇ​വ​രു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും യു​വാ​ക്ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്ഐ ര​ഘു​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​നോ, പ്ര​ദീ​പ്, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment