ഡയമണ്ടിലും മുത്തമിട്ടു..!  നീ​ര​ജ് ചോ​പ്ര ത​ന്നെ ചാ​മ്പ്യ​ൻ


ദോ​ഹ: ഡ​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ​യി​ൽ 88.67 മീ​റ്റ​ർ ദൂ​ര​മെ​റി​ഞ്ഞ് ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക് ചാ​ന്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഒ​ന്നാ​മ​തെ​ത്തി. വ​ന്പ​ന്മാ​ർ നി​ര​ന്ന പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ജ​യി​ക്കാ​നു​ള്ള​ത് നീ​ര​ജ് എ​റി​ഞ്ഞെ​ടു​ത്തു. പ​ക്ഷെ 90 മീ​റ്റ​റെ​ന്ന ല​ക്ഷ്യം തൊ​ടാ​നാ​യി​ല്ല.

ടോ​ക്കി​യോ​യി​ൽ വെ​ള്ളി നേ​ടി​യ ചെ​ക്ക് താ​രം യാ​ക്കു​ബി​നാ​ണ് (88.63 മീ​റ്റ​ർ) ര​ണ്ടാം സ്ഥാ​നം. മു​ൻ ലോ​ക​ചാ​ന്പ്യ​ൻ ആ​ൻ​ഡേ​ഴ്സ​ൻ പീ​റ്റേ​ഴ്സ​ന് ഇ​ത്ത​വ​ണ വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​നാ​യി​ല്ല. 85.88 മീ​റ്റ​റോ​ടെ​യാ​ണ് ആ​ൻ​ഡേ​ഴ്സ​ൻ മൂ​ന്നാ​മ​തെ​ത്തി​യ​ത്.

അ​തേ​സ​മ​യം ട്രി​പ്പി​ൾ ജം​പി​ൽ മ​ത്സ​രി​ച്ച കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ചാം​പ്യ​ൻ എ​ൽ​ദോ​സ് പോ​ളി​ന് പ​ത്താം സ്ഥാ​ന​ത്തെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളു.

ഈ ​മാ​സം 28ന് ​മൊ​റോ​ക്കോ​യി​ലാ​ണ് സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ഡ​യ​മ​ണ്ട് ലീ​ഗ് പോ​രാ​ട്ടം. ജൂ​ണി​ൽ ലു​സൈ​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ലാ​കും നീ​ര​ജ് ഇ​നി​യി​റ​ങ്ങു​ക.

ലോ​ക അ​ത്‍​ല​റ്റി​ക്സി​ന്‍റെ പു​തി​യ സീ​സ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ന് ഇ​ന്ന​ലെ​യാ​ണ് സു​ഹെ​യിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യ​ത്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ രാ​ത്രി 10.14നാ​യി​രു​ന്നു ഖ​ത്ത​ര്‍ സ്പോ​ര്‍​ട് ക്ല​ബി​ൽ നീ​ര​ജി​ന്‍റെ മ​ത്സ​രം.

Related posts

Leave a Comment