ന്യൂ​ന​മ​ര്‍​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; മ​ഴ വീണ്ടും ശ​ക്തി​പ്പെ​ടും; 40 കിലോമീറ്റർ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന കാ​റ്റി​നു സാ​ധ്യ​ത​

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും. തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂപപ്പെടുന്ന ച​ക്ര​വാ​ത​ച്ചു​ഴി ഇ​ന്ന് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റി തി​ങ്ക​ളാ​ഴ്ച​യ്ക്ക് ശേ​ഷം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​പ്പ് ന​ല്‍​കി.

ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്കോ​ട്ട് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കരുതപ്പെടുന്നു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി ഞാ​യ​റാ​ഴ്ച​യോ​ടെ മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​ത് പ്ര​കാ​രം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് അ​ട​ക്ക​മു​ള്ള ജാ​ഗ്ര​ത നി​ര്‍​ദ്ദേ​ശം കാ​ല​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​യി​രി​ക്കും. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്ന് കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും 40 കി.​മീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment