ഏ​രി​യാ സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ മരിച്ചനിലയിൽ; കാ​ര​ണം വ്യ​ക്ത​മാ​കാ​തെ സി​പി​എം കേ​ന്ദ്ര​ങ്ങ​ളും


പ​ത്ത​നം​തി​ട്ട: സി​പി​എം പ​ത്ത​നം​തി​ട്ട ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ആ​ര്‍. പ്ര​ദീ​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ള്‍ പാ​ര്‍​ട്ടി കേ​ന്ദ്ര​ങ്ങ​ളെ ഞെ​ട്ടി​ച്ചു. ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും ഇ​ല​ന്തൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന പു​ളി​ച്ചാ​ന​യി​ല്‍ പി.​ആ​ര്‍. പ്ര​ദീ​പ് (46) നെ ​ഇ​ന്ന​ലെ ഉച്ച​ക​ഴി​ഞ്ഞ് ഇ​ല​ന്തൂ​ര്‍ വ​ലി​യ​വ​ട്ട​ത്തെ സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചു​റു​ചു​റു​ക്കോ​ടെ സം​ഘ​ട​നാ​രം​ഗ​ത്തു നി​ല​നി​ന്നി​രു​ന്ന പ്ര​ദീ​പ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ത​നി​ക്ക് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള വി​വ​രം അ​ദ്ദേ​ഹം മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ട​ട​ക്കം അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

മി​ക​ച്ച ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി​യാ​യി​രു​ന്ന പ്ര​ദീ​പി​ന് ആ ​മേ​ഖ​ല​യി​ലും ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​മെ​ന്തെ​ന്നു നേ​താ​ക്ക​ള്‍​ക്കും വ്യ​ക്ത​മ​ല്ല.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യോ പ്ര​ശ്‌​ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​ക്ക​ള്‍ അ​ട​ക്കം നേ​ര​ത്തെ പ്ര​ദീ​പി​നെ ഉ​പ​ദേ​ശി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടി​ന് ഓ​മ​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ് ദി​വ​സം കാ​വി​ക്കൊ​ടി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ വെ​ള്ള​ക്കൊ​ടി​യു​മാ​യി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ദീ​പി​നെ പ​ല​രും അ​വ​സാ​ന​മാ​യി സം​ഘ​ട​നാ രം​ഗ​ത്തു ക​ണ്ട​ത്.

അ​ന്ന് ഫോ​ണി​ലൂ​ടെ പ​ല​രോ​ടും സം​സാ​രി​ച്ച പ്ര​ദീ​പി​ന്‍റെ മാ​ന​സി​ക​സം​ഘ​ര്‍​ഷം അ​ടു​ത്തു​നി​ന്ന​വ​ര്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.ഇ​ന്ന​ലെ പാ​ര്‍​ട്ടി ഏ​രി​യാ ക​മ്മി​റ്റി​യോ​ഗം കൂ​ടാ​നു​ള്ള തീ​രു​മാ​നം പ്ര​ദീ​പി​ന്റെ കൂ​ടി അ​റി​വോ​ടെ​യാ​യി​രു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ഏ​രി​യാ ക​മ്മി​റ്റി​യോ​ഗ​ത്തി​ല്‍ പ്ര​ദീ​പ് വ​രാ​തി​രു​ന്ന​ത് പ​ല​രി​ലും ആ​ശ​ങ്ക ഉ​ണ്ടാ​ക്കി. ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​ല്ലാം മാ​റി​മാ​റി ഫോ​ണ്‍ വി​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

രാ​വി​ലെ സം​സാ​രി​ച്ച​വ​രോ​ടു കോ​ട​തി​യി​ല്‍ ഇ​ന്നു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ അ​വി​ടെ​യും അ​ന്വേ​ഷി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മാ​ണ് പോ​ലീ​സ് മു​ഖേ​ന അ​ന്വേ​ഷി​ച്ച​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ സൈ​ബ​ര്‍​സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തു​ക​യാ​ണ് പ്രാ​ഥ​മി​ക​മാ​യി ചെ​യ്ത​ത്. ഇ​തോ​ടെ​യാ​ണ് പാ​ര്‍​ട്ടി ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഫോ​ണ്‍ ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​ദീ​പ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു.

പി​ന്നീ​ട് സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യി. എ​സ്എ​ഫ്ഐ പ​ത്ത​നം​തി​ട്ട ഏ​രി​യാ സെ​ക്ര​ട്ട​റി, ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചു. സി​പി​എം പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​യി 12 വ​ര്‍​ഷ​ത്തോ​ളം പ്ര​വ​ര്‍​ത്തി​ച്ചു.

2021 ന​വം​ബ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ര്‍​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​എം​എ​സ് ഇ​ല​ന്തൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​വും ഇ​ല​ന്തൂ​ര്‍ 460-ാം ന​മ്പ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റായി മൂ​ന്നാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​ദീ​പ്.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ന് ​സി​പി​എം പ​ത്ത​നം​തി​ട്ട ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലും ഒ​മ്പ​തി​ന് ഇ​ല​ന്തൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും 10ന് ​വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ഭാ​ര്യ: ശ്രു​തി (അ​ധ്യാ​പി​ക). മ​ക്ക​ള്‍: ഗോ​വി​ന്ദ് (10-ാം ക്ലാ​സ്), ഗൗ​രി (ഏ​ഴാം ക്ലാ​സ്). അ​ച്ഛ​ന്‍: രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. അ​മ്മ: ഓ​മ​ന​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ഭ, ര​ശ്മി.

Related posts

Leave a Comment