ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗർഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡയിയൽ പ്രചരിക്കുന്നത്. കത്രീന കൈഫ്- വിക്കി കൗശൽ വിവാഹത്തിന് പിന്നാലെ മുതൽ ഇത്തരം അഭ്യൂഹങ്ങൾ സജീവമാണെങ്കിലും ഇരുവരും ഇത്തരം വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനു വേണ്ടി തയാറെടുക്കുന്നു എന്ന് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിനുശേഷമാകും കുഞ്ഞിനായുള്ള തയാറെടുപ്പുകളെന്നാണ് റിപ്പോർട്ട്.
വിജയ് സേതുപതി, ഫർഹാൻ അക്തർ എന്നിവർക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കണം. ഇതിനുശേഷം മാത്രമേ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യൂ എന്നാണ് കത്രീന സുഹൃത്തുക്കളെ അറിയിച്ചത്.
ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സറാ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആലിയയും പ്രിയങ്കയും കത്രീനയും ഒന്നിക്കുക. സിനിമയുടെ വിശേഷങ്ങൾ ഫർഹാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രമിൽ പങ്കുവച്ചിരുന്നു.
ശ്രീറാം സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മെറി ക്രിസ്മസ് ആണ് വരാനിരിക്കുന്ന കത്രീനയുടെ മറ്റൊരു ചിത്രം.