ചോറുവയ്ക്കാതെ കറിമാത്രം ഉണ്ടാക്കി വച്ചു; കട്ടക്കലിപ്പിൽ പുഷ്പ ഭാര്യയോട് ചെയ്തത് കൊടും ക്രൂരത; വീട്ടിലെത്തിയ മകൻ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

 

ഭു​വ​നേ​ശ്വ​ര്‍: ചോ​റു​വ​ച്ചി​ല്ല ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ അ​ടി​ച്ചു​കൊ​ന്നു. പു​ഷ്പ ധാ​രു​വ(35) എ​ന്ന യു​വ​തി​യാ​ണ് ഭ​ര്‍​ത്താ​വ് സ​നാ​ത​ന്‍ ധ​രു​വ(40)​യു​ടെ അ​ടി​യേ​റ്റ് മ​രി​ച്ച​ത്.

ഒ​ഡീ​ഷ​യി​ലെ സം​ബ​ല്‍​പൂ​ര്‍ ജി​ല്ല​യി​ലെ ജ​മ​ന്‍​കി​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നു​വാ​ധി ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

സം​ഭ​വം ദി​വ​സം സ​നാ​ത​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പു​ഷ്പ ചോ​റ് പാ​കം ചെ​യ്യാ​തെ ക​റി മാ​ത്രം പാ​കം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​രും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഇ​യാ​ള്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സ​നാ​ത​നും പു​ഷ്പ​യ്ക്കും ഒ​രു മ​ക​ളും മ​ക​നു​മു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് മ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ന്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വിവരമറിയിച്ചതിനെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ​നാ​ത​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment