ബിഗ്ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയാ താരമാണ് നടിയും മോഡലുമായ ലെച്ചു എന്ന ഐശ്വര്യ സുരേഷ്.
എന്നാല്‍ ബിഗ് ബോസില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ലെച്ചു പുറത്തായിരുന്നു. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന സിനിമയിലൂടെ ആണ് ലെച്ചു അഭിനയരംഗത്തേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെയും സൃഷ്ടിക്കാന്‍ താരത്തിനായി.
തന്റെ കുട്ടിക്കാലത്ത് വര്‍ഷങ്ങളോളം താന്‍ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ബിഗ്ബോസില്‍ വച്ച് ലച്ചു തുറന്നു പറഞ്ഞത് ചര്‍ച്ചയായിരുന്നു.
അതേ സമയംതന്റെ വസ്ത്ര ധാരണത്തിനെക്കുറിച്ച് ലച്ചു പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.
പൂളില്‍ ഞാന്‍ മൂന്നാല് വട്ടം ഇറങ്ങിയിട്ടുണ്ട്. പൂള് വൈറലായി പക്ഷെ ഞാന്‍ അതിനെ വലിയ കാര്യമായിട്ട് ഒന്നും കാണുന്നില്ല. പൂളില്‍ സെറ്റ് സാരിയും, സ്യൂട്ടും കോട്ടുമൊന്നും ഇട്ട് ചാടാന്‍ കഴിയില്ലല്ലോ. ഞാന്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ജീവിക്കുന്നില്ല.
എന്റെ മൈന്‍ഡില്‍ എന്താണോ, എനിക്ക് പൂളില്‍ ചാടണം എന്നാണെങ്കില്‍ ഞാന്‍ ചാടും. അത് ഇത്രയും ആളുകള്‍ കാണണമെങ്കില്‍ കണ്ടോട്ടെ, അതിനിപ്പോള്‍ എന്താണ് എന്നാണ് ലച്ചു ചോദിക്കുന്നത്.
ദീപിക പദുകോണ്‍ ബിക്കിനി ഇട്ട് നടന്നാല്‍ അതില്‍ ആളുകള്‍ക്ക് ഒന്നും പറയാനില്ല. അതൊക്കെ വലിയ കാര്യമായിട്ട് പറയും.
പുള്ളിക്കാരിക്ക് എന്ത് വേണേലും ആകാം അപ്പോള്‍ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ലെച്ചു ചോദിക്കുന്നത്.