തൃശൂര്‍ : നഗരത്തിൽ പോസ്റ്റോഫീസ് റോഡിലെ അല്‍ അമാന്‍ ലോഡ്ജില്‍ ഝാര്‍ഖണ്ഡ് സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ലോഡ്ജിൽ യുവതിയുടെ കൂടെയുണ്ടായിരുന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഝാര്‍ഖണ്ഡ് സ്വദേശിനി മുനിക കിഷ്കുവിനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ ബെസേജ ശാന്തയെ സംഭവം നടന്നശേഷം കാണാനില്ലായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊല നടത്തിയെന്ന് പോലീസിനോട് സമ്മതിച്ചതാണ് സൂചന.തലയണകൊണ്ട് മുഖത്തമര്‍ത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്ന് പോലീസ് സൂചന നൽകി.
യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു. പോലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.