ആ​ൺ​വേ​ഷം ധ​രി​ച്ചെ​ത്തിയ വീട്ടമ്മയുടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ചു; ജീൻസും ഷർട്ടും വേഷധാരിയെ തപ്പിയിറങ്ങിയ പോലീസ് ചെന്നെത്തിയത് മരുമകളുടെ അടുത്ത്; സംഭവത്തിന് പിന്നിലെ കാരണം…


തി​രു​വ​ന​ന്ത​പു​രം: ആ​ണ്‍​വേ​ഷം ധ​രി​ച്ചെ​ത്തി അമ്മായിയമ്മയുടെ കാ​ല്‍​ത​ല്ലി​യൊ​ടി​ച്ച യു​വ​തി പി​ടി​യി​ല്‍. തിരുവനന്തപുരം ബാ​ല​രാ​മ​പു​രം ആ​റാ​ലും​മൂ​ട് ത​ല​യി​ല്‍ പു​ന്ന​ക്ക​ണ്ട​ത്തി​ല്‍ വാ​സ​ന്തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ വാ​സ​ന്തി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ സു​ക​ന്യ(27)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ടി​ന് സ​മീ​പ​ത്തെ സൊ​സൈ​റ്റി​യി​ല്‍ പാ​ല്‍ ന​ല്‍​കാ​ന്‍ പോ​കു​മ്പോ​ള്‍ ആ​ണ്‍​വേ​ഷം ധ​രി​ച്ച് മു​ഖം​മ​റ​ച്ച് എ​ത്തി​യ​യാ​ള്‍ വാ​സ​ന്തി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ വാ​സ​ന്തി​യു​ടെ കാ​ല്‍ ഒ​ടി​ഞ്ഞു. വാ​സ​ന്തി​യു​ടെ ക​ര​ച്ചി​ല്‍​കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ര​ക്ഷ​പെ​ട്ടി​രു​ന്നു.

തു​ട​ര്‍​ന്ന് വാ​സ​ന്തി​യെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ക​ന്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭ​ര്‍​ത്താ​വ് സു​ക​ന്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. വാ​സ​ന്തി​കാ​ര​ണ​മാ​ണ് ഭ​ര്‍​ത്താ​വ് ത​ന്നെ മ​ര്‍​ദി​ക്കു​ന്ന​തെ​ന്ന തോ​ന്ന​ലി​ലാ​ണ് സു​ക​ന്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഭ​ര്‍​ത്താ​വി​ന്‍റെ ജീ​ന്‍​സ് പാ​ന്‍റും ഷ​ര്‍​ട്ടും ധ​രി​ച്ചാ​ണ് സു​ക​ന്യ ആ​ക്ര​മ​ണം ന​ട​ത്താ​നെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​മ്പി​പ്പാ​ര ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​സ​മ​യം പ്ര​തി ധ​രി​ച്ച വ​സ്ത്ര​വും സു​ക​ന്യ​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം സു​ക​ന്യ​യി​ലേ​ക്ക് എ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment