ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികളായ സാധുറാം, മാലതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന ഇവർ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു.
വിവാഹത്തിന് മുൻപാണ് ഇരുവർക്കും കുട്ടി ജനിച്ചത്. തന്മൂലം ദുരഭിമാനത്തെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
കഴിഞ്ഞദിവസമാണ് കമ്പംമെട്ടിലൊരു ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.