തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. അദ്ദേഹത്തെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
മുമ്പ് കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു അദ്ദേഹം.
2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത്.
നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പ്രതിനിധിയായി നിയമസഭയില്‍ അബ്ദുറഹിമാൻ മാത്രം ഉള്ളതിനാല്‍ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.