ഫ്രൈഡ് ചിക്കന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒരുവിഭാഗം രംഗത്ത്. നേരത്തെ നല്കിയ ഒരു അഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു.
അതാണിപ്പോൾ വിമർശനത്തിനു കാരണമായിരിക്കുന്നത്. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രമുഖ ജങ്ക് ഫുഡ് ബ്രാന്‍ഡിന്റെ ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന രശ്മികയെയാണ് പരസ്യത്തില്‍ കാണുന്നത്. നടിക്കെതിരേയുളള വിമര്‍ശനം രൂക്ഷമായതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു. കന്നഡക്കാര്‍ക്ക് എന്തുകൊണ്ടാണ് അവരെ ഇഷ്ടമല്ലാത്തതെന്ന് മനസിലാക്കൂ. പലപ്പോഴും അവര്‍ പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്നു എന്നാണ് ഒരാളുടെ കമന്റ്.
അതേസമയം നടിയെ പിന്തുണച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്. മുന്‍പു സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോള്‍ ചിക്കന്‍ കഴിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചിലര്‍ ചോദിക്കുന്നു.
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
അധികവും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കൂടുതല്‍ ആളുകളെ പരസ്യം കാണാന്‍ പ്രേരിപ്പിക്കാനും വേണ്ടിയാണ് സെലിബ്രിറ്റികളെ കൊണ്ടുവരുന്നതെന്നാണ് മറ്റൊരു കമന്റ്.