നേരത്തെ നാഗാർജുൻ സാറിന്റെ കൂടെ ചെയ്ത സിനിമയിൽ എനിക്ക് നിരാശയുണ്ടായിരുന്നു. എന്റെ കഥാപാത്രം ഒതുക്കപ്പെട്ടു. എഴുത്തുകാരൻ എന്നോട് ട്രാൻസ്പരന്റ് ആയിരുന്നില്ല.
തൃഷയും ഞാനുമായിരുന്നു നായിക നടിമാർ. സിനിമയുടെ സെക്കന്‍ഡ് ഹാഫിൽ എന്റെ കഥാപാത്രത്തിന് തീരെ പ്രാധാന്യമില്ലാതായി. ഇതിനകത്ത് തൃഷയുടെ ഒരിടപെടലും ഉണ്ടായിട്ടില്ല.
ഇതെങ്ങനെയും വരാം. സിനിമ എടുത്ത ശേഷമാണറിയുന്നത് ആ കഥാപാത്രം ഒന്നുമല്ലാതായെന്ന്. ഞാനെന്റെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. നാഗ് സാറിന് ഇതറിയില്ലായിരുന്നു.
അദ്ദേഹം സോറി പറഞ്ഞു. അടുത്ത സിനിമയ്ക്ക് അദ്ദേഹം വിളിച്ചത് എനിക്ക് കാൻസറാണെന്ന് സ്ഥിരീകരിച്ച ദിവസമാണ്. നാഗാർജുന ആ സിനിമയിൽ തന്നെ നായികയാക്കി. ഡേറ്റുകൾ എന്റെ കീമോ ചികിത്സയ്ക്ക് അനുസൃതമായി തന്നു. -മംമ്ത മോഹൻദാസ്