“കൈ” ​ഉയർത്തി കർണാടക..! വീ​ശി​യ​ടി​ച്ച കോ​ൺ​ഗ്ര​സ് തരംഗത്തിൽ തകർന്ന് വീണ് ബിജെപി; കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രുടെ ആ​ഘോ​ഷം

 

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് ത​രം​ഗം. ലീ​ഡ് നി​ല​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ക​ട​ന്ന് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. 11 6സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​മ്പോ​ൾ 78 സീ​റ്റി​ലേ​ക്ക് ബി​ജെ​പി കൂ​പ്പു​കു​ത്തി. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം തു​ട​ങ്ങി.

സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. മധ്യ കർണാടക, ഹൈദരാബാദ് കർണാടക, തീരദേശ കർണാടക, ബംഗളൂരു നഗരമേഖല എന്നിവിടങ്ങളിൽ ബിജെപിയെ ജനം കൈവിട്ടു.

അ​തേ​സ​മ​യം, ത്രി​ശ​ങ്കു​ഫ​ല​ത്തി​ൽ ക​ണ്ണു​വ​ച്ച ജെ​ഡി​എ​സ് പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​ല്ല. കോ​ൺ​ഗ്ര​സ് പ​ട​യോ​ട്ട​ത്തി​ൽ ജെ​ഡി​എ​സ് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. വ​രു​ണ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യും ക​ന​ക​പു​രി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​റും മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്.

Related posts

Leave a Comment