ബിവറേജസ് മദ്യഷോപ്പിന്റെ ചുമര് തുരന്നു അകത്തുകയറിയ കള്ളന് കൈയ്യില്‍ കിട്ടിയ വിലകൂടിയ മദ്യക്കുപ്പികളുമായി സ്ഥലംവിട്ടു. പെട്ടിയില്‍ ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപ എടുക്കാന്‍ പോലും കള്ളന് ശ്രമിച്ചതുമില്ല. തൃശൂരര്‍ തൃപ്രയാര്‍ വലപ്പാട്ട് ആനവിഴങ്ങിയിലെ മദ്യക്കടയിലാണ് സംഭവം. കടയുടെ അലമാരയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
വ്യാഴാഴ്ച്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് നല്ല കള്ളന്റെ വികൃതികള്‍ കണ്ടെത്തിയത്. ഭിത്തിയില്‍ ഒരാള്‍ക്ക് നുഴഞ്ഞുകയറാവുന്ന വലുപ്പത്തില്‍ ചുമര് തുരന്നാണ് കള്ളന് അകത്തുകടന്നത്. 45,000 രൂപയുടെ മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കെടുപ്പില്‍ കണ്ടെത്തി. 6,000 പെട്ടി മദ്യമാണ് ഷോപ്പിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.